
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും സ്വകാര്യവത്കരിക്കപ്പെട്ട വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിലേതെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക്. കേരളകൗമുദി സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 8,000 സ്വകാര്യ കോളേജ് അദ്ധ്യാപകർക്ക് സർക്കാർ ട്രഷറിയിൽ നിന്നും ശമ്പളം നൽകുകയാണ്. ഇത് പ്രതിമാസം 1,000 കോടിക്ക് മുകളിൽ വരും. 11,000 കോളേജ് അദ്ധ്യാപകരിൽ 8,000 പേരും സ്വകാര്യ കോളജിലാണ് ജോലി ചെയ്യുന്നത്. നിയമിക്കുന്നത് മാനേജരും ശമ്പളം നൽകുന്നത് സർക്കാരും. ഇത്രയും സ്വകാര്യവത്കരിക്കപ്പെട്ട മറ്റൊരു സംവിധാനമില്ല. എന്നാൽ സ്വകാര്യ വിദ്യാഭ്യാസം വളരെ സൂക്ഷിച്ചേ ചെയ്യാവൂവെന്നാണ് ഇവിടെ ഇപ്പോഴും പറയുന്നത്. 14 വർഷം പൂർത്തിയായ ഒരു അദ്ധ്യാപകന് 16 വർഷം സർവീസ് ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ശമ്പളമാണ് ലഭിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്വകാര്യ സർവകലാശാലയ്ക്കായി നടപടികളുണ്ടായി. മലബാറിലുള്ള ഒരു വ്യവസായി മലബാർ ആസ്ഥാനമാക്കി സർവകലാശാല തുടങ്ങാൻ പദ്ധതിയിട്ടിരുന്നു. തന്നോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ, സർക്കാരിന്റെ നയം എതിരാണെന്ന് താൻ പറഞ്ഞു.നയം നമുക്ക് നിർമ്മിക്കാവുന്നതല്ലേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രണ്ടു വർഷം കഴിഞ്ഞപ്പോൾ നിയമസഭയിൽ നിയമം വന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |