SignIn
Kerala Kaumudi Online
Thursday, 08 October 2026 1.56 AM IST

തിരിച്ചെത്തിയ പ്രവാസികൾക്ക് ഐ.ഡി കാർഡ്

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസി കേരളീയർക്കായി 'നോർക്ക റിട്ടേണി ഐ.ഡി കാർഡ്' എന്ന പേരിൽ തിരിച്ചറിയൽ കാർഡ് നൽകും. ഇതിന് സർക്കാർ അനുമതിയായി. പ്രവാസികളുടെ ദീർഘകാല ആവശ്യമാണിത്. കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്ന ശേഷം തിരിച്ചെത്തിയവർക്കാണ് കാർഡിന് അർഹത. ഇതിനുള്ള സൗകര്യം www.norkaroots.kerala.gov.in എന്ന വെബ്സൈറ്റിൽ ഇന്നുരാവിലെ 11 മുതൽ ലഭ്യമാകും.

മൂന്നുവർഷ കാലാവധിയുളള ഐ.ഡി കാർഡിന് 200 രൂപയാണ് ഫീസ്. കാർഡ് എൻറോൾമെന്റിനായി തിരുവനന്തപുരം നോർക്ക സെന്ററിൽ സഹായ കേന്ദ്രവും സ്ഥാപിച്ചു. എൻറോൾമെന്റിനുശേഷം രേഖകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാകുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇ-കാർഡുകൾ ലഭിക്കും. പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ്, പ്രവാസി ആയിരുന്നതിനുള്ള തെളിവ് എന്നിവ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA