കോടാലി : നാട്ടുകാർ കണ്ട പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എസ്.ഷിനോജ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.സജിമോൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജോബി ജോസഫ്, ബൈജു ജോർജ് എൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.ഉല്ലാസ്,കെ. ഹരിപ്രസാദ് ,ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് കെ. നിഖിൽ, ഫോറസ്റ്റ് ഡ്രൈവർമാരായ ടി.കെ.അഭിലാഷ്, ആർ.വി. സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.
മാങ്കുറ്റിപ്പാടത്ത് ജനവാസ മേഖലയിൽ നായയെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിക്കുകയും തുടർന്ന് സ്ഥാപിച്ച കാമറയിൽ ഒരിക്കൽ മാത്രം പുലിയുടെ ദൃശ്യം പതിയുകയും ചെയ്തിരുന്നു. തുടർന്ന് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പുലിയെ കണ്ടെന്ന വെളിപ്പെടുത്തലുകൾ നടന്നു. ഒടുവിൽ ടാപ്പിംഗിന് എത്തിയ ആൾ രണ്ട് പുലികളെ കണ്ടെന്ന് വെളിപ്പെടുത്തി. ഇതിനെതുടർന്നാണ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |