SignIn
Kerala Kaumudi Online
Sunday, 14 June 2026 11.31 AM IST

യാത്ര സൗജന്യമാണെങ്കിലും സ്ത്രീകൾ 'പൂ​ജ്യം​ ​രൂ​പ'​ ടിക്കറ്റെടുക്കണം, ഇല്ലെങ്കിൽ പിഴ 500, ഏഴ് വിഭാഗങ്ങളിൽ യാത്ര

ksrtc

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ച​ ​പ്രി​യ​ദ​ർ​ശി​നി​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​നാ​ളെ​ ​മു​ത​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഓ​ർ​ഡി​ന​റി​ ​ബ​സു​ക​ളി​ൽ​ ​സ്ത്രീ​ക​ൾ​ക്കും​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ൾ​ക്കും​ ​സൗ​ജ​ന്യ​ ​യാ​ത്ര​ ​ആ​രം​ഭി​ക്കു​മ്പോ​ൾ​ ​യാ​ത്ര​ക്കാ​ർ​ ​'​സീ​റോ​-​വാ​ല്യൂ​'​ ​ടി​ക്ക​റ്റു​ക​ൾ​ ​വാ​ങ്ങ​ണം.​ ​യാ​ത്ര​ ​പൂ​ർ​ണ​മാ​യും​ ​സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും​ ​ബ​സി​ൽ​ ​ക​യ​റി​യാ​ൽ​ ​ക​ണ്ട​ക്ട​റോ​ട് ​പ​റ​ഞ്ഞ് ​ടി​ക്ക​റ്റ് ​കൈ​പ്പ​റ്റ​ണം.​ ​


യാ​ത്രാ​സൗ​ജ​ന്യ​മു​ള​ള​ ​ബ​സു​ക​ളി​ൽ​ ​പ്രി​യ​ദ​ർ​ശ​നി​ ​എ​ന്ന​ ​സ്റ്റി​ക്ക​‌​റു​ണ്ടാ​കും.​ ​ടി​ക്ക​റ്റ് ​എ​ടു​ക്കാ​തെ​ ​പി​ടി​ക്ക​പ്പെ​ട്ടാ​ൽ​ 500​ ​രൂ​പ​ ​പി​ഴ​ ​ഈ​ടാ​ക്കും.​ ​യാ​ത്ര​ക്കാ​രു​ടെ​ ​കൃ​ത്യ​മാ​യ​ ​എ​ണ്ണം​ ​തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നും​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​സ​ബ്‌​സി​ഡി​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നും​ ​വേ​ണ്ടി​യാ​ണ് ​₹0.00​ ​(​പൂ​ജ്യം​ ​രൂ​പ​)​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​പ്ര​ത്യേ​ക​ ​ടി​ക്ക​റ്റു​ക​ൾ​ ​ന​ൽ​കു​ന്ന​ത്.


നിയമങ്ങൾ ബാധകം

 സൗജന്യ യാത്ര സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും മാത്രം. കൂടെ യാത്ര ചെയ്യുന്ന 5-11 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്ക് ഹാഫ് ടിക്കറ്റെടുക്കണം. 12 വയസായാൽ ഫുൾ ടിക്കറ്റും.

 സൗജന്യനിരക്ക് ഒഴികെ മറ്റ് യാത്രക്കാർക്കുള്ള എല്ലാ നിയമങ്ങളും സ്ത്രീകൾക്കും ബാധകം.

 കണ്ടക്ടർ നൽകുന്ന ഇലക്ട്രോണിക് ടിക്കറ്റിന്റെ മുകളിൽ "പ്രിയദർശിനി'എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തലുണ്ടെന്ന് യാത്രക്കാർ ഉറപ്പുവരുത്തണം.


 ഏഴ് വിഭാഗങ്ങളിൽ സൗജന്യ യാത്ര

1.സിറ്റി ഓർഡിനറി

2. ലിമിറ്റഡ് സ്‌റ്റോപ്പ് ഓർഡിനറി

3. ഓർഡിനറി

4. ഗ്രാമവണ്ടി

5. ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി

6. പോയിന്റ് ടു പോയിന്റ്

7. ടൗൺ ടു ടൗൺ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA