
തിരുവനന്തപുരം: വനിതാ പൊലീസുകാർക്ക് ഗർഭകാലത്ത് ജോലിക്കെത്തുമ്പോൾ കാക്കി സൽവാർ കമീസും ഷാളും ഷൂസിനു പകരം സാൻഡലുകളും ധരിക്കാം. പൊലീസ് ആസ്ഥാനത്തെ ഐ.ജി ഹർഷിത അട്ടല്ലൂരിയാണ് ഉത്തരവിറക്കിയത്. ഗർഭകാലത്ത് പാന്റ്‌സും ഷർട്ടും ധരിക്കുന്നതുമൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് നിരവധി പരാതികളുയർന്ന സാഹചര്യത്തിലാണിത്. അതേസമയം വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് യൂണിഫോം ചട്ടങ്ങൾ ബാധകമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |