SignIn
Kerala Kaumudi Online
Sunday, 12 July 2026 2.34 AM IST

പ്രതിപക്ഷ ഉപനേതാവ്: 14ന് ഉഭയകക്ഷി ചർച്ച

1

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ 14ന് എം.എൻ സ്മാരകത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചർച്ച നടത്തും. എ.കെ.ജി സെന്ററിൽ നേരത്തേ ഇരുവരും ചർച്ച നടത്തിയെങ്കിലും തർക്കത്തിന് പരിഹാരമായില്ല. ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പിഐയുടെ തീരുമാനം. എട്ട് എം.എൽ.എമാരുള്ള പാർട്ടിക്ക് സ്ഥാനത്തിന് അർഹതയുണ്ടെന്നാണ് വാദം. എന്നാൽ,സ്ഥാനം വിട്ടു കൊടുക്കേണ്ടെന്നാണ് സി.പി.എം തീരുമാനിച്ചിട്ടുള്ളത്. 2011ൽ വി.എസ്.പ്രതിപക്ഷ നേതാവും കൊടിയേരി ബാലകൃഷ്ണൻ ഉപനേതാവായതും ചൂണ്ടിക്കാണിച്ചാണിത്. ഇത്തവണ കെ.എൻ.ബാലഗോപാലിനെയാണ് ഉപനേതാവ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA