
കൊച്ചി: പ്രമുഖ സാഹിത്യ നിരൂപകയായ ഡോ.എം. ലീലാവതിക്ക് 100 വയസിന്റെ നിറവ്. 1927 സെപ്തംബർ 16ന് ജനിച്ച ലീലാവതി ഇന്നലെ ഇംഗ്ലീഷ് മാസപ്രകാരം 100-ാം വയസിനെ ആഘോഷമില്ലാതെ വരവേറ്റു.
ജന്മദിനത്തിൽ പായസംപോലും പടിക്കു പുറത്ത്. മലയാളമാസം ചിങ്ങത്തിലെ ഭരണിയാണ് പിറന്നാൾ. അന്നുമില്ലായിരുന്നു ആഘോഷം. കാണാൻ ആഗ്രഹിച്ചവർ പോലും ഇന്നലെ ടീച്ചറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് എത്തിയില്ല. കേൾവിക്കുറവുള്ളതിനാൽ ചേർത്തുനിറുത്തി സംസാരിക്കുന്ന ശീലമുണ്ട്. അതിനാൽ സന്ദർശകരെ പ്രോത്സാഹിപ്പിക്കാറില്ല.
പിറന്നാൾ ദിനത്തിൽ മക്കൾ ആരും അടുത്തുണ്ടായില്ല. മകൻ വിനയൻ സുഖമില്ലാതെ ആശുപത്രിയിൽ. മറ്റൊരു മകൻ ജയൻ അമേരിക്കയിലും. സഹോദര ഭാര്യ ഡോ. ശ്രീദേവിയായിരുന്നു കൂടെ. പതിവുപോലെ പുലർച്ചെ നാലോടെ എഴുന്നേറ്റ് വായനയും എഴുത്തും തുടങ്ങി.
83ൽ തലശേരി ബ്രണ്ണൻ കോളേജിൽനിന്ന് പ്രിൻസിപ്പലായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്.
ആരോഗ്യം കണക്കിലെടുത്ത് വർഷങ്ങളായി പിറന്നാൾ ആശംസ നേരാൻ പോകാറില്ലെന്ന് പുസ്തക പ്രസാധകനായ സി.ഐ.സി.സി ജയചന്ദ്രൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഡോ. എം. ലീലാവതിയുടെ ജന്മദിനം 'ലീലാമധുരം" എന്ന പേരിൽ ആഘോഷിച്ചു. 99 സ്കൂളുകളിൽ ഇതിന്റെ ഭാഗമായി കുട്ടികളുടെ പുസ്തകപ്രദർശനം സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |