
തിരുവനന്തപുരം: ബഡ്ജറ്റിൽ പ്രഖ്യാപിച്ച വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാനുള്ള രുപരേഖ തയ്യാറാക്കുന്നതിന് മൂന്ന് ദിവസത്തെ 'റീ ഇമാജിനിംഗ് കേരളം റൗണ്ട് ടേബിൾ കോൺഫറൻസ് ' ആരംഭിച്ചു.
കേരള മോഡലെന്ന പഴയ പ്രതാപത്തിൽ നിശ്ചലമായിപ്പോയ സംസ്ഥാനത്തിനെ പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുമെന്ന് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു.എത്ര പദ്ധതികൾ പ്രഖ്യാപിച്ചുവെന്നതല്ല, എത്രയെണ്ണം ഗുണമേന്മയോടെ സമയബന്ധിതമായി നടപ്പാക്കി എന്നതാണ് പ്രധാനം. ആറു മാസത്തിനകം പദ്ധതികൾക്ക് വ്യക്തമായ രൂപം നൽകും. രണ്ടു വർഷത്തിനകം ട്രാക്കിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ മേഖലയിലും നിക്ഷേപം ആകർഷിക്കുന്നതിൽ നേരിടുന്ന തടസ്സങ്ങൾ നീക്കുകയാണ് കോൺഫറൻസിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിമാരായ എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, പി.കെ ബഷീർ, എൻ.ഷംസുദ്ദീൻ, ബിന്ദു കൃഷ്ണ, എം.ലിജു, റോജി.എം.ജോൺ, ഒ.ജെ ജനീഷ്, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ.എം ചന്ദ്രശേഖർ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു.
35 പദ്ധതികൾ; ആറ്
ക്ലസ്റ്റർ തിരിച്ച് ചർച്ച
# 16 വകുപ്പുകളുടെ 35 പദ്ധതികളെ ആറു ക്ലസ്റ്ററുകൾ തിരിച്ച് 31 സെഷനുകളിലാണ് ചർച്ചകൾ. ഓരോ പദ്ധതിയും എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നത് സംബന്ധിച്ച് അഭിപ്രായങ്ങൾ ക്രോഡീകരിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കും.
# മിഷൻ സമുദ്ര, ഇൻവെസ്റ്റ് കേരളം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ദുരന്ത അതിജീവനപദ്ധതി, സിൽവർ ഇക്കോണമി, ഏവിയേഷൻ ഹബ്, ഗ്ലോബൽവാച്ച് ടവർ, എം.എസ്.എം.ഇ വളർച്ചാ സ്‌കീം, പ്രവാസിപങ്കാളിത്തം, നോളജ് വാലി, വയനാട് ട്രൈബൽ സർവകലാശാല, ജെ.സി ഡാനിയേൽ ഫിലിംസിറ്റി, എം.ടി. വാസുദേവൻ നായർ സാംസ്‌കാരിക പാർക്ക് തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചകൾ.
# ഓരോ മേഖലയിലെയും നയവിദഗ്ദ്ധർ, ഗവേഷണ സ്ഥാപനങ്ങൾ, അക്കാഡമിക് സ്ഥാപനങ്ങൾ, നിക്ഷേപകർ തുടങ്ങിയവർ പങ്കെടുക്കുന്നു. പദ്ധതികളുടെ നിർവഹണം, ആസൂത്രണം, വകുപ്പുതല ഏകോപനം എന്നിവ വിശദമായി പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |