SignIn
Kerala Kaumudi Online
Monday, 28 September 2026 11.12 AM IST

ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരാൻ പാടില്ല, പ്രാർത്ഥനകൾ സ്വന്തം വീടുകളിൽ മാത്രം; നിയന്ത്രണങ്ങൾ കടുപ്പിച്ച് മലപ്പുറം

covid

മലപ്പുറം: കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി മലപ്പുറം ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാ ആരാധനാലയങ്ങളിലും അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരാൻ പാടില്ലെന്ന് കളക്‌ടർ ഉത്തരവിറക്കി. നിയന്ത്രണം ഇന്ന് അഞ്ചു മണി മുതൽ നിലവിൽവരും.

പൊതുജനങ്ങൾ പ്രാർത്ഥന സ്വന്തം വീടുകളിലാക്കണമെന്നും ബന്ധുവീടുകളിൽ പോലും ഒത്തുചേരരുതെന്നും ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ അറിയിച്ചു. നിയന്ത്രണങ്ങൾ സംബന്ധിച്ച് മതനേതാക്കളുമായി ചർച്ച നടത്തിയതായും കളക്‌ടർ പറഞ്ഞു.

മലപ്പുറത്തെ 16 പഞ്ചായത്തുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. നന്നംമുക്ക്, മുതവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ,പോത്തുക്കല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ,വെളിയങ്കോട്, ആലങ്കോട്,വെട്ടം, പെരുവളളൂർ എന്നീ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചിട്ടുളളത്. ഇന്ന് രാത്രി ഒമ്പത് മുതൽ ഏപ്രിൽ 30 വരെയാണ് നിരോധനാജ്ഞ. 17,898 പേരാണ് ജില്ലയിൽ നിലവിൽ ചികിത്സയിലുളളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAPPURAM LOCKDOWN, COVID KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA