SignIn
Kerala Kaumudi Online
Monday, 25 May 2026 11.29 PM IST

ചിക്കമംഗളൂരിൽ വിനോദയാത്രയ്‌ക്ക് പോയ മലയാളി പെൺകുട്ടിയെ കാണാനില്ല; പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന

sreenandha

ബംഗളൂരു: ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് സംഭവം. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ശ്രീനന്ദയെ (14) ആണ് കാണാതായത്.

കുടുംബാംഗങ്ങൾക്കൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിനെത്തിയത്. പാലക്കാട് നിന്ന് 40 പേരടങ്ങുന്ന സംഘമായാണ് ഇവരെത്തിയത്. ചന്ദ്രഗിരി മലയ്‌ക്ക് മുകളിൽ വച്ചാണ് കുട്ടിയെ കാണാതായത്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും രാത്രി ഒരു മണിവരെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. കുട്ടിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം പാലക്കാട് നിന്നെത്തി ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MISSING, CHIKMANGAKUR, MALAYALI GIRL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA