
മഞ്ചേരി: സാമൂഹ്യ മാദ്ധ്യമത്തിലൂടെ യുവതിയെ അധിക്ഷേപിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന കണ്ണൂർ ഇരിക്കൂർ ഫാത്തിമ മഹലിൽ മുഹമ്മദ് (20) അറസ്റ്റിൽ. തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെ ഒന്നാം പ്രതിയാക്കി മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മമ്മുവാണ് നാലാം പ്രതി. മമ്മുവിനെ കണ്ണൂർ ഇരിക്കൂറിലുള്ള വീട്ടിൽ നിന്നാണ് മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ മനോജ് കെ.ഗോപിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം നടത്തൽ, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. മുഹമ്മദ് ഷമീർ, ജാസി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരും തൊപ്പിയും ഒളിവിലാണ്. യൂട്യൂബ് ചാനലിൽ ജൂൺ 10ന് രാത്രി നടത്തിയ ലൈവ് സ്ട്രീമീംഗിനിടെ ചാനൽ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ഉപയോഗിച്ച ലൈംഗിക പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |