
തിരുവനന്തുപുരം: വിലക്കയറ്റത്തിൽ നിന്നും രക്ഷനേടാൻ റേഷൻ കാർഡുമായി സപ്ലൈകോയുടെ മാവേലി സ്റ്റോറുകളിലേക്ക് പോകുന്ന സാധാരണക്കാർ മടങ്ങുന്നത് വെറും കൈയോടെ. സർക്കാർ വിതരണക്കാർക്ക് നൽകേണ്ട പണം അനുവദിക്കാത്തതിനാൽ സ്റ്രോറുകളിൽ സാധനങ്ങൾ എത്തുന്നില്ല. ഫണ്ട് അനുവദിക്കണമെന്ന് സപ്ലൈകോ സർക്കാരിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. സാധാരണക്കാർക്ക് 13 ഇനം ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ വിലയിൽ വിൽക്കുന്നത് അഭിമാന നേട്ടമായാണ് സർക്കാർ ആവർത്തിക്കുന്നത്.
അരി കൂടാതെ ഒൻപത് ഇനം പലവ്യജ്ഞനമാണ് സപ്ലൈകോയിലൂടെ സബ്സിഡി നിരക്കിൽ നൽയിരുന്നത്. ആദ്യമായാണ് സപ്ലൈകോ ഇത്രവലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. നോൺ സബ്സിഡി സാധനങ്ങളുടെ സ്റ്റോക്കും കുറഞ്ഞുവരികയാണ്.
400 കോടിയാണ് മുൻ ടെൻഡറുകളിലെ കുടിശ്ശിക. ഇതുനൽകാതെ സാധനങ്ങൾ എത്തിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ. കൂടുതൽ വിലയും ആവശ്യപ്പെടുന്നുണ്ട്. വീണ്ടും ടെൻഡർ വിളിച്ചെങ്കിലും ആരും പങ്കെടുത്തില്ല. കുടിശ്ശികയെങ്കിലും അനുവദിച്ചാലെ മുന്നോട്ട് പോകാനാകൂ എന്ന അവസ്ഥയിലാണ് സപ്ലൈകോ. എന്നാൽ പണമില്ലെന്നാണ് സർക്കാർ വാദം.
എന്തുകൊണ്ട് മാവേലി സ്റ്റോർ?
സബ്സിഡി സാധനങ്ങൾ....സപ്ലൈകോ വില....വിപണി വില (കിലോഗ്രമിന്- രൂപയിൽ)
പച്ചരി............................................................ 23..............................44
മട്ടഅരി.........................................................24...............................54
ജയ................................................................25...............................49
കുറുവ.........................................................25................................50
പഞ്ചസാര.................................................22.................................42
ചെറുപയർ...............................................74.................................123
ഉഴുന്ന്.........................................................66..................................122
സാമ്പാർപരിപ്പ്.......................................65..................................145
മുളക്...........................................................75...................................350
വെളിച്ചെണ്ണ.............................................92....................................145
മല്ലി...............................................................79.....................................125
കടല............................................................43.....................................100
വൻപയർ.................................................45..................................... 90
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |