SignIn
Kerala Kaumudi Online
Monday, 22 June 2026 2.14 AM IST

അനീതി ചൂണ്ടിക്കാട്ടിയതിന് വെള്ളാപ്പള്ളിയെ ആക്രമിക്കുന്നു: തുഷാർ

ന്യൂഡൽഹി: ഒരു സമുദായത്തിന് മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിലെ അനീതി അടക്കം സത്യങ്ങൾ ചൂണ്ടിക്കാട്ടുന്നതിനാൽ ചിലർ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേട്ടയാടുകയാണെന്ന് മകനും ബി.ഡി.ജെ.എസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ജനറൽ സെക്രട്ടറി സമുദായ കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല. ഒരു സമുദായത്തെയും മതത്തെയും എതിർക്കാനും ചെറുതാക്കാനും യോഗം ആഗ്രഹിക്കുന്നില്ല. ഈഴവന്റെ വിദ്യാഭ്യാസ-വ്യാവസായിക പുരോഗതിക്കാണ് ഈ സംഘടനയുണ്ടാക്കുന്നത് ഗുരുദേവൻ വ്യക്തമാക്കിയിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു മതവിഭാഗത്തിന് മാത്രം നൽകുന്നത് ചോദ്യം ചെയ്‌തതാണ് പ്രശ്‌നമായത്.

മൈക്രോഫിനാൻസ് അഴിമതി ആരോപണങ്ങളിൽ കഴമ്പില്ല. കേസ് തുടങ്ങി 12 വർഷമായിട്ടും യോഗത്തിനെതിരെ ഒരു തെളിവുമില്ല.15,000 കോടിയോളം രൂപ മൈക്രോഫിനാൻസ് വഴി യൂണിയനിലെത്തി. ക്രമക്കേട് ആരോപിച്ചവരാണ് ജനറൽ സെക്രട്ടറിക്കെതിരെ ഇപ്പോഴും നീങ്ങുന്നത്. ഡൽഹിയിൽ പത്മഭൂഷൺ വാങ്ങാൻ എത്തിയപ്പോൾ വി.എം. സുധീരൻ കേസുണ്ടാക്കിയത് മന:പൂർവമാണ്. അദ്ദേഹത്തിന് യോഗത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും തുഷാർ ചൂണ്ടിക്കാട്ടി. ;

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA