
തിരുവനന്തപുരം : ഹരിപ്പാടും തിരുവനന്തപൂരത്തും പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.ബാക്കിയുള്ള മെഡിക്കൽ കോളേജുകളിൽ നിലവിലുള്ള സൗകര്യങ്ങൾ വിപുലമാക്കും.തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട ഡോ. ഹാരിസ് ചിറയ്ക്കലിന്റെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളും. മെഡിക്കൽ കോളേജുകളിൽ സന്ദർശനം നടത്തും. രോഗികളുടെ പരാതി കേൾക്കും. ഡോക്ടർമാരുടെ തസ്തികകൾ വർദ്ധിപ്പിക്കും.
പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് സംബന്ധിച്ച റിപ്പോർട്ടിൽ ഉടൻ നടപടികളുണ്ടാകും. പകർച്ച വ്യാധി പ്രതിരോധ നടപടികൾക്കുള്ള യോഗം ചേർന്നു. രോഗികൾക്കായി ആശുപത്രിയിൽ കൂടുതൽ കിടക്കകൾ ഒരുക്കും.എല്ലാ ആശുപത്രികളിലും കൃത്യമായി സേവനം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മരുന്ന് ലഭ്യത ഉറപ്പു വരുത്തും. എബോള സംബന്ധിച്ച് സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇന്ത്യയിൽ ഇതുവരെ എബോള സ്ഥിരീകരിച്ചിട്ടില്ല. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചാൽ ഐസൊലേഷൻ വാർഡുകൾ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവർ രോഗലക്ഷണങ്ങൾ കണ്ടാലുടൻ ഡി.എം.ഒയെ അറിയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |