SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.19 PM IST

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എം കെ അബ്‌ദുൽ മജീദ് അന്തരിച്ചു

abdul-majeed

തിരുവനന്തപുരം : ഐ.എസ്.ആർ.ഒയുടെ മുൻ ശാസ്ത്രജ്ഞനും വലിയമല പ്രോജക്ടിന്റെ മുൻ ഡയറക്ടറുമായിരുന്ന ശാസ്തമംഗലം ലുമിയർ വീട്ടിൽ എം.കെ. അബ്ദുൽ മജീദ് (86) അന്തരിച്ചു.

പൊന്നാനിക്കടുത്ത് കോക്കൂർ മാനം കണ്ടത്ത് തറവാട്ടിൽ ബാപ്പുട്ടിയുടെ മകനായിരുന്ന അദ്ദേഹം ദീർഘകാലം ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിക്കുകയും, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിനോടൊപ്പം ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത വ്യക്തിത്വമാണ്. മുസ്ലിം അസോസിയേഷന്റെ മുൻ വൈസ് പ്രസിഡന്റായും മുസ്ലിം എഡ്യുക്കേഷൻ സൊസൈറ്റിയുടെ ജില്ലാ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഖബറടക്കം മേയ് 2 ശനിയാഴ്ച വൈകിട്ട് 7.30ന് പാളയം ജുമാ മസ്ജിദിൽ നടത്തുന്നതാണ്. പെരുമ്പാവൂർ വെങ്ങോല സ്വദേശി പരേതനായ പി.കെ. ആലിപ്പിള്ളയുടെ മകൾ ആരിഫയാണ് ഭാര്യ. ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം ഭാര്യ സഹോദരനാണ്. മക്കൾ: ഡോ. എം.കെ. സെൽവ, ഡോ. എം.കെ. ബിന്ദു. മരുമക്കൾ: ഡോ. അബ്ബാസ്, ഡോ. നസീർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA