SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.04 PM IST

സർക്കാരിന് തിരിച്ചടി,​ റവന്യു വകുപ്പിലെ കൂട്ട സ്ഥലംമാറ്റം സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

administrative-trubunal-

തിരുവനന്തപുരം : സ‌ർക്കാരിന് തിരിച്ചടിയായി റവന്യു വകുപ്പിലെ കൂട്ടസ്ഥലംമാറ്റം സ്റ്റേ ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. റവന്യു വകുപ്പിലെ 181 തഹസീൽദാർ,​ സീനിയർ സൂപ്രണ്ടുമാർ എന്നിവരുടെ സ്ഥലംമാറ്റി ലാൻഡ് റവന്യു കമ്മിഷണർ ഇറക്കിയ ഉത്തരവാണ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലം മാറ്റ ഉത്തരവെന്ന് ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ. വാസുദേവൻ നിരീക്ഷിച്ചു.

കരട് പട്ടിക പ്രസിദ്ധീകരിച്ച് ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെയാണ് തിടുക്കപ്പെട്ട് ഉത്തരവ് ഇറക്കിയത്. സ്ഥലം മാറ്റം നിയമ വിരുദ്ധമാണെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി. മഴക്കെടുതി കണക്കിലെടുത്ത് ദുരന്ത നിവാരണത്തിന്റെ ഭാഗമായി ദുരിതാശ്വാസം,​ രക്ഷാപ്രവർത്തനം എന്നിവ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനുമാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന സർക്കാർ വാദം ട്രൈബ്യൂണൽ അംഗീകരിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REVENUE DEPARTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA