SignIn
Kerala Kaumudi Online
Monday, 28 September 2026 10.44 AM IST

കേരളം മുഴുവൻ ഓടിയെത്താനുള്ള ആരോഗ്യം ഇപ്പോഴുമുണ്ട്, മത്സരിക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയെന്ന് എം എം മണി

mm-mani

ഇടുക്കി: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആരോഗ്യം ഉണ്ടെന്ന് മന്ത്രി എം എം മണി. കേരളം മുഴുവൻ ഓടിയെത്താനുള്ള ആരോഗ്യം ഇപ്പോഴുമുണ്ടെന്നും, മത്സരിക്കണോയെന്ന് പറയേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫിന് ഇത്തവണ നൂറ് സീറ്റിലേറെ കിട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

' ഇവിടെ സ്ഥാനാർത്ഥി ആരാണെന്നൊന്നും പറയാൻ പറ്റില്ല. അസുഖം വന്നെന്ന് കരുതി എനിക്ക് ഇപ്പോൾ പ്രശ്‌നങ്ങൾ ഒന്നുമില്ല. ഇപ്പോഴും കേരളം മുഴുവൻ പോകുന്നയൊരാളാണ് ഞാൻ. അനാരോഗ്യം എന്നൊക്കെ ചിലർ എഴുതുന്നുണ്ട്. അതൊക്കെ അവരുടെ അഭിപ്രായവും നിഗമനവുമാണ്. ഇതിന് പിന്നിൽ ആരെങ്കിലും ഉണ്ടോയെന്നും അറിയില്ല. ഞാൻ മനസിൽ പോലും ഇതൊന്നും ചിന്തിച്ചിട്ടില്ല. പാർട്ടി മത്സരിക്കണമെന്ന് പറഞ്ഞാൽ മത്സരിക്കും.'- അദ്ദേഹം പറഞ്ഞു.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അനാരോഗ്യം മൂലം എം എം മണി ഇത്തവണ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുമെന്ന രീതിയിൽ നേരത്തെ ചില റിപ്പോർട്ടുകൾ വന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MM MANI, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA