
ന്യൂഡൽഹി: 2013ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സന്ദർശിച്ച ഡൽഹിയിലെ ശ്രീരാം കോളേജ് ഒഫ് കൊമേഴ്സിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വീണ്ടുമെത്തി. ഇത്തവണ സ്ഥാപനത്തിന്റെ ശതാബ്‌ദി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ മോദി, അന്നത്തെയും ഇന്നത്തെയും രാജ്യത്തിന്റെ സ്ഥിതി താരതമ്യം ചെയ്‌തു സംസാരിച്ചു. 2013ൽ ഭീകരാക്രമണങ്ങളും അഴിമതിയും പണപെരുപ്പവും നിറഞ്ഞ കാലമായിരുന്നുവെന്ന്, അന്നത്തെ യു.പി.എ സർക്കാരിനെ കുത്തി മോദി പറഞ്ഞു. നിരാശയും നിസഹായതയും മാത്രമാണുണ്ടായിരുന്നത്. പാകിസ്ഥാന് മറുപടി കൊടുക്കുന്ന കാര്യത്തിലും അന്നത്തെ പോലെയല്ല ഇന്ന്. പാകിസ്ഥാനിൽ കയറി തിരിച്ചടി നൽകുകയാണ്. ഇന്ന് രാജ്യം അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയാണ്. ജി.ഡി.പി കണക്കുകളും മോദി ചൂണ്ടിക്കാട്ടി. ഡൽഹി മെട്രോയിൽ യാത്ര ചെയ്‌താണ് കോളേജിലേക്ക് വന്നത്. മെട്രോയിൽ ജെൻസികളുമായും സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |