SignIn
Kerala Kaumudi Online
Saturday, 13 June 2026 1.56 PM IST

കണ്ടെയ്ൻമെന്റ്  സോണിലുള്ളവരെ വിളിക്കാൻ  അനുവദിക്കുന്നില്ല; കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധവുമായി മുഹമ്മദ് റിയാസ്

muhammad-riyas

കോഴിക്കോട്: കണ്ടെയ്ൻമെന്റ് സോണിലുള്ളവരെ ഫോൺ വിളിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നിപ കൺട്രോൾ റൂമിന് മുന്നിൽ പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎൽഎ. കോഴിക്കോട് കൺട്രോൾ റൂമിന് മുന്നിലാണ് അദ്ദേഹം കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. രോഗികളെ വിളിക്കുന്ന കാര്യമല്ല താൻ പറഞ്ഞതെന്നും കണ്ടെയ്ൻമെന്റ് സോണിലുള്ളവരെ വിളിച്ച് ധെെര്യം നൽകാൻ പോലും അനുവദിക്കുന്നില്ലെന്നും മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ഞാൻ ഇവിടത്തെ എംഎൽഎ അല്ലേ? ഇന്നലെ ഞാൻ കൺട്രോൾ റൂമിൽ കയറി ആളുകളും കണക്കുകളും മറ്റും എടുത്തിരുന്നു. കോഴിക്കോട്ടെ നിപ സാന്നിദ്ധ്യം ഞെട്ടൽ ഉണ്ടാകുന്നതാണ്. എന്റെ മണ്ഡലത്തിൽ ഉള്ള ആൾക്കാണ് നിപ സ്ഥിരീകരിച്ചത്. രോഗികളെ വിളിക്കുന്ന കാര്യമല്ല, കണ്ടെയ്ൻമെന്റ് സോണിലുള്ളവരെ വിളിച്ച് ധെെര്യം നൽകാൻ പോലും അനുവദിക്കുന്നില്ല.

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനം കൃത്യമായി നടക്കാത്ത അവസ്ഥയാണുള്ളത്. ആരോഗ്യമന്ത്രി കെ മുരളീധരൻ കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നില്ല. ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച് ജില്ലയിൽ എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്' - മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUHAMMAD RIYAS, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA