കൊച്ചി: എൻ.എ. മുഹമ്മദ്‌കുട്ടിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ എൻ.സി.പി ഘടകം ഫോർവേഡ് ബ്ലോക്കിൽ ലയിച്ചു. എറണാകുളം ടൗൺ ഹാളിൽ നടന്ന ലയന സമ്മേളനം ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്തു. യഥാർത്ഥ സോഷ്യലിസ്റ്റ് പാർട്ടിയായ ഫോർവേഡ് ബ്ലോക്കിലേക്ക് എല്ലാ സോഷ്യലിസ്റ്റുകളും കടന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൻ.എ. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മനോജ്‌കുമാർ, കേന്ദ്ര കമ്മിറ്റി അംഗം ബി. രാജേന്ദ്രൻ നായർ, കല്ലറ മോഹൻ ദാസ് ബൈജു മേനാച്ചേരി, പി.എ. അലക്‌സാണ്ടർ രവീന്ദ്രൻ പള്ളിപ്പാട്, സി.കെ. ഗഫൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |