
തിരുവനന്തപുരം: എൻജിനിയറിംഗ് അഞ്ചാം സെമസ്റ്ററിൽ 2026-27 അദ്ധ്യയന വർഷം ഇയർ ബാക്ക് സംവിധാനം നടപ്പാക്കേണ്ടെന്ന് സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം. 2024ൽ പ്രവേശനം നേടിയ നിലവിലെ എസ്-5 വിദ്യാർത്ഥികളുടെ ഇയർബാക്കാണ് ഒഴിവാക്കിയത്. വിദ്യാർത്ഥി സംഘടനകൾ മന്ത്രി റോജി എം.ജോണിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണിത്. 2024ലെ ബോർഡ് ഒഫ് ഗവേണൻസെടുത്ത തീരുമാനമാണ് പുതിയ സിൻഡിക്കേറ്റ് റദ്ദാക്കിയതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എയ്ഡഡ് കോളേജുകളിലെ പ്രിൻസിപ്പൽ, അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങൾ പരിശോധിക്കാൻ സമിതി രൂപീകരിക്കാനും ഡിൻഡിക്കേറ്റ് തീരുമാനം. സർവകലാശാലയുടെ അക്കാഡമിക്, ഭരണം അടക്കം വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റികൾ രൂപീകരിക്കും.
കോളേജ് യൂണിയനുകളുടെ കാലാവധി മൂന്നുമാസം കൂടി നീട്ടുന്നതിന് പ്രിൻസിപ്പൽമാർക്ക് തീരുമാനമെടുക്കാം. അഫിലിയേറ്റഡ് കോളേജുകളിലെ എക്സ്പർട്ട് വിസിറ്റ് ആൻഡ് ഇൻസ്പെക്ഷൻ, അക്കാഡമിക് ഓഡിറ്റ്, ഫാക്കൽറ്റി ഓഡിറ്റ് എന്നിവയ്ക്കായി പ്രത്യേക കമ്മിറ്റികൾക്ക് രൂപം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |