
നിലമ്പൂർ: മലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഊർജവും വികസന കാഴ്ചപ്പാടും നൽകുകയെന്ന ലക്ഷ്യത്തോടെ കേരളകൗമുദിയും ഡ്രീം മർച്ചന്റ് ഫിലിം പ്രൊഡക്ഷൻ കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഡെസ്റ്റിനേഷൻ സമ്മിറ്റ്' ഇന്ന് നിലമ്പൂർ വടപുറം ടീക് ടൗൺ റിസോർട്ടിൽ നടക്കും. രാവിലെ 11ന് മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. നിലമ്പൂർ ടൂറിസം ഓർഗനൈസേഷൻ ചെയർമാനും എം.പിയുമായ പി.വി.അബ്ദുൽ വഹാബ് അദ്ധ്യക്ഷത വഹിക്കും.
കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി ആമുഖപ്രഭാഷണവും ബ്യൂറോ ചീഫ് ഷാബിൽ ബഷീർ സ്വാഗതവും പറയും. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികവിനുള്ള പുരസ്‌കാരം ഗോൾഡ് ട്രീ ഹോളിഡേയ്സ് മാനേജിംഗ് പാർട്ണർമാരായ ഷാജി അയ്യപ്പൻ, സുരേഷ് അയ്യപ്പൻ, അറബ് വിംഗ്സ് ഇന്റർനാഷണൽ ട്രാവൽസ് മാനേജിംഗ് ഡയറക്ടർ കെ.പി.എം.ബഷീർ, ഇവ ഹോംസ്റ്റേ മാനേജിംഗ് ഡയറക്ടർ ജെസി തോമസ്, വൈറ്റമിൻ ഹോട്ടൽ മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഹമീദ് എന്നിവർക്ക് മന്ത്രി സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |