SignIn
Kerala Kaumudi Online
Wednesday, 07 October 2026 11.33 PM IST

സുരേഷ് ബാബുവിനെതിരായ പരാതി പൊലീസ് അന്വേഷിക്കും

1

പാലക്കാട്: സി.പി.എം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ പരാതി ഡി.ജി.പി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയൽ നൽകിയ പരാതിയാണ് അന്വേഷണത്തിനും തുടർ നിയമനടപടികൾക്കുമായി കൈമാറിയത്. പരാതി പാലക്കാട് പൊലീസിന് കൈമാറിയ വിവരം ഡി.ജി.പിയുടെ ഓഫീസിൽ നിന്ന് പരാതിക്കാരനെ അറിയിച്ചു.

യുവതിയുടെ ആരോപണത്തിൽ സുരേഷ് ബാബുവിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. പരാതി മറച്ചുവെച്ചെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 സുരേഷ് ബാബു വീണ്ടും പാർട്ടി വേദിയിൽ

കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം ചിറ്റൂർ ഏരിയാ കമ്മിറ്റി യോഗത്തിൽ സുരേഷ് ബാബു പങ്കെടുത്തു. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയതിന് ശേഷം ആദ്യമായാണ് സുരേഷ് ബാബു പാർട്ടി വേദിയിലെത്തുന്നത്. സുരേഷ് ബാബുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മാറ്റിനിറുത്തിയേക്കുമെന്നും സൂചനയുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA