SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.29 AM IST

സമരത്തിലുള്ള മീറ്റർ റീഡർമാരെ ഒഴിവാക്കും

d

തിരുവനന്തപുരം: വേതന വർദ്ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന കെ.എസ്.ഇ.ബിയിലെ കരാർ അടിസ്ഥാനത്തിലുള്ള മീറ്റർ റീഡർമാരെ ജോലിയിൽ നിന്നും ഒഴിവാക്കാൻ നിർദ്ദേശം. ഡിസ്ട്രിബ്യൂഷൻ വിഭാഗം ഡയറക്ടറാണ് ചീഫ് എഞ്ചീനിയർമാർക്കടക്കം നിർദ്ദേശം നൽകിയത്. ജോലിക്ക് ഹാജരാകാത്ത മീറ്റർ റീഡർമാരുടെ പക്കലുള്ള ബില്ലിംഗ് മെഷീനുകൾ ഉടൻ തിരിച്ചെടുത്ത് ബന്ധപ്പെട്ട ഓഫീസിന്റെ സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കണം.
മീറ്റർ റീഡിംഗ് നിശ്ചിത സമയത്തിനുള്ളിൽ അപ്ലോഡ് ചെയ്യാത്തയിടങ്ങളിൽ യഥാർത്ഥ റീഡിംഗിനായി കാത്തു നിൽക്കാതെച ശരാശരി ഉപഭോഗം കണക്കാക്കി ബിൽ നൽകും. ഇതിനായി ബില്ലിംഗ് സോഫ്റ്റ്വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. ശരാശരി ഉപഭോഗം കണക്കാക്കി ബിൽ നൽകുന്ന ഉപഭോക്താക്കൾക്ക് 60 ദിവസത്തെ ബില്ലിംഗ് തന്നെയെന്ന് ഉറപ്പാക്കും. അറിയിപ്പ് നൽകിയിട്ടും അനധികൃതമായി ബില്ലിംഗ് മെഷീൻ കൈവശം വയ്ക്കുന്നവരിൽ

നിന്ന് വൈദ്യുതി നിയമം 2003ലെ വ്യവസ്ഥകൾ പ്രകാരം മെഷീൻ തിരിച്ചെടുക്കണം..സ്വയം റീഡിംഗ് എടുത്ത് അറിയിക്കാൻ സന്നദ്ധതയുള്ള ഉപഭോക്താക്കൾക്ക് അതിനുള്ള അവസരം നൽകണം. ഇതിനായി ഫീൽഡ് ഓഫീസുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA