SignIn
Kerala Kaumudi Online
Tuesday, 13 October 2026 1.15 AM IST

നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലുമായി ഡെപ്യൂട്ടി സ്പീക്കർ

a

ചരിത്രം കുറിച്ച് ഷാനിമോൾ ഉസ്മാൻ

തിരുവനന്തപുരം:സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ.അരൂർ മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിലേക്കാണ് സഭയുടെ ശ്രദ്ധക്ഷണിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ടിന്റെ കുറവ് പരിഗണിച്ച് ദുരന്തനിവാരണ ഫണ്ടിൽ നിന്നെങ്കിലും തുക അനുവദിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.എന്നാൽ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ഇതിന് തുകയെടുക്കാനാവില്ലെന്ന് മന്ത്രി എ.പി.അനിൽകുമാർ മറുപടി നൽകി. പ്രശ്നം പരിഹരിക്കാൻ ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകാമെന്നും ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

ഡെപ്യൂട്ടി സ്പീക്കർക്ക് സബ്മിഷനും ശ്രദ്ധക്ഷണിക്കലും അവതരിപ്പിക്കുന്നതിനു വിലക്കില്ലെങ്കിലും, അത്

ഒഴിവാക്കുന്നതായിരുന്നു സംസ്ഥാന നിയമസഭയിലെ കീഴ്വഴക്കം. ഇതിന് മാറ്റമുണ്ടാക്കണമെന്ന് കഴിഞ്ഞ

സമ്മേളനത്തിൽ ഷാനിമോൾ ഉസ്മാൻ ഉന്നയിച്ച ആവശ്യത്തോട് മുഖ്യമന്ത്രിയും, .പ്രതിപക്ഷ നേതാവും യോജിച്ചതോടെ ,സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുമതി നൽകിയിരുന്നു. സ്പീക്കറുടെ അഭാവത്തിൽ സഭ നിയന്ത്രിക്കേണ്ട ഡെപ്യൂട്ടി സ്പീക്കർക്ക് ബഡ്ജറ്റ് ചർച്ചയ്ക്കു തുടക്കം കുറിച്ചു കൊണ്ട് മാത്രമേ സഭയിൽ പ്രസംഗിക്കാൻ അവസരമുണ്ടായിരുന്നുള്ളൂ.. ലോക്സഭയിലും വിവിധ സംസ്ഥാന നിയമസഭകളിലും ഡെപ്യൂട്ടി സ്പീക്കർമാർ സബ്മിഷനുകളും ശ്രദ്ധ ക്ഷണിക്കൽ പ്രമേയങ്ങളും അവതരിപ്പിക്കാറില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA