
തിരുവനന്തപുരം: കാർഷിക സർവകലാശാല പ്ലാനിംഗ് ഡയറക്ടർ ഡോ. അനി എസ്. ദാസ് തത്സമയ ടെലിവിഷൻ പരിപാടിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു .59 വയസായിരുന്നു.ഹൃദയാഘാതമാണ് കാരണമെന്ന് പ്രാഥമിക നിഗമനം. കുടപ്പനകുന്ന് ദൂരദർശൻ കേന്ദ്രത്തിൽ വൈകിട്ട് ആറിന് ആരംഭിക്കുന്ന തത്സമയ പരിപാടിയ്ക്കിടെയാണ് സംഭവം. ഡോ.ഷാഹുൽ ഹമീദായിരുന്നു അവതാകരൻ.പരിപാടി ആരംഭിച്ച് 10 മിനിട്ട് കഴിഞ്ഞ് അവതാകരകന്റെ ആദ്യ ചോദ്യത്തിനുള്ള മറുപടി പറയുന്നതിനിടെ കസേരയിൽ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. പെട്ടെന്ന് അനക്കമില്ലാതായെന്ന് അവതാരകൻ ഡോ.ഷാഹുൽ ഹമീദ് കേരള കൗമുദിയോട് പറഞ്ഞു.ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു.കേരള ഫീഡ്സ്,കെ.എൽ.ഡി ബോർഡ്,കേരള പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ,കേരള മീറ്റ് പ്രൊഡക്ട്സ് എന്നിവിടങ്ങളിൽ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തൃശ്ശൂർ കേരള കാർഷിക സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു.സെന്റർ ഫോർ ബയോറിസോഴ്സ് ആൻഡ് അഗ്രികൾച്ചറൽ സർവീസിൽ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.
കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. എറണാകുളം തൃപ്പൂണിത്തറയിലാണ് താമസം.എറണാകുളം മെഡിക്കൽ കോളേജിലെ ഫാർമസി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.വിജിയാണ് ഭാര്യ.നിഖിതയാണ് (ബംഗളൂരൂ) മകൾ.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
ജർമ്മനിയിലായിരുന്നു വിദ്യാഭ്യാസം.വയനാട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്രിയിൽ നിന്ന് വെറ്ററിനറി മെഡിസിനിൽ പി.എച്ച്.ഡി നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |