SignIn
Kerala Kaumudi Online
Sunday, 14 June 2026 2.50 PM IST

നിപ ബാധ: സർക്കാരിന്റെ ഏകോപനമില്ലായ്മ തുടരുന്നു, വിമർശനവുമായി പ്രതിപക്ഷനേതാവ്

pinarayi-vijayan

തിരുവനന്തപുരം: നിപ ബാധയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സർക്കാരിന്റെ ഏകോപനമില്ലായ്മ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഉത്തരവാദിത്തപ്പെട്ടവർക്ക് ആശയക്കുഴപ്പമുണ്ടെന്ന് അറിയിച്ചു. നിപയെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി നേതൃത്വം നൽകേണ്ട മന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടുവും ഏകോപനമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ഓരോ പ്രസ്താവനകളിലും അക്കാര്യം വ്യക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻപ് നിപ ബാധയുണ്ടായപ്പോൾ, അന്നത്തെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതുപോലെ ചെയ്യാൻ എൽഡിഎഫ് ഇല്ല. രോഗത്തെ പ്രതിരോധിക്കാൻ എല്ലാ സഹകരണവും ഉണ്ടാകും. എൽഡിഎഫ് അധികാരത്തിലുണ്ടായിരുന്നപ്പോൾ ആരോഗ്യമന്ത്രി കോഴിക്കോട് ക്യാംപ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഇന്ന് അത്തരമൊരു ജാഗ്രത കാണുന്നില്ല. നിപ കൺട്രോൾ റൂമിൽ നിന്ന് ജനപ്രതിനിധികൾ അകന്നുനിൽക്കണമെന്ന നിലപാടാണ് അധികൃതർക്കുള്ളതെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA