SignIn
Kerala Kaumudi Online
Thursday, 09 July 2026 1.58 AM IST

റവന്യു വകുപ്പിന്റെ ജില്ലാ യോഗങ്ങൾ 13 മുതൽ

aa

തിരുവനന്തപുരം: റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി നേരിട്ട് പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങൾ 13 ന് തുടങ്ങും. 13 രാവിലെ 11ന് കാസർകോട്ടാണ് ആദ്യയോഗം. റവന്യു വകുപ്പ് സെക്രട്ടറി, ലാൻഡ് റവന്യു കമ്മിഷണർ, കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുക്കും. ഭൂമി തരംമാറ്റ അപേക്ഷ തീർപ്പാക്കൽ, ഡിജിറ്റൽ റീസർവേ തുടങ്ങിയ പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തും.

മറ്റു ജില്ലകളിലെ യോഗങ്ങളുടെ തീയതിയും സമയവും: കണ്ണൂർ (14ന് രാവിലെ 10.30), തിരുവനന്തപുരം (15ന് രാവിലെ 11), കൊല്ലം (16ന് രാവിലെ 11), എറണാകുളം (17ന് രാവിലെ 10.30), തൃശൂർ (18ന് രാവിലെ 10.30), വയനാട് (20ന് രാവിലെ 10), കോഴിക്കോട് (20ന് ഉച്ചയ്‌ക്ക് 2.30), മലപ്പുറം (21ന് രാവിലെ 10.30), പത്തനംതിട്ട (24ന് രാവിലെ 10.30), ഇടുക്കി (27ന് രാവിലെ 10.30), കോട്ടയം (28ന് രാവിലെ 10.30), ആലപ്പുഴ (30ന് ഉച്ചയ്‌ക്ക് രണ്ടിന്), പാലക്കാട് (31ന് ഉച്ചയ്‌ക്ക് 2.30).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA