SignIn
Kerala Kaumudi Online
Thursday, 09 July 2026 1.59 AM IST

 മീനാക്ഷി പാലം  ഗതാഗതയോഗ്യമാക്കി

1

കൽപ്പറ്റ: തുരങ്ക മേഖലയിലെ മീനാക്ഷി പാലത്തിലെ തടസം മുഴുവൻ ഇന്നലെ നീക്കി ഗതാഗതയോഗ്യമാക്കി. എൻ.ഡി.ആർ.എഫ് ടീം, ഫയർ ആൻഡ് റെസ്ക്യൂ , പൊലീസ്, വനംവകുപ്പ്, സിവിൽ ഡിഫൻസ്, വോളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് കാണാതായവർക്കായുള്ള തെരച്ചിൽ.

ജമ്മുകാശ്മീർ, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നൂറ്റമ്പതോളം തൊഴിലാളികളാണ് തുരങ്കപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് മീനാക്ഷിയിൽ ഉണ്ടായിരുന്നത്. അഞ്ചുദിവസമായി പണിയില്ലാത്തത് കൊണ്ട് തുരങ്കമുഖത്ത് അധികം തൊഴിലാളികൾ ഉണ്ടായിരുന്നില്ല.

മരിച്ചവർ

ചന്ദ്രഭാൻ പാൾ (37,മദ്ധ്യപ്രദേശ്), അൻമോൽ ഡോഡറെ (25, ജാർഖണ്ഡ്), ബികാഷ് കുമാർ സിംഗ് (40,ബീഹാർ)

ചികിത്സയിലുള്ളവർ

രജനീഷ് (27), ദിലീപ്(19), സൂരജ് യാദവ്(25), സഞ്ജയ് ഥാക്കൂർ(35), ഹിരകുമാർ(32), തന്മയ് ഘോഷ് (28), എറണാകുളം സ്വദേശി കുഞ്ചു (39). രജനീഷും ദിലീപും മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഐ.സി.യുവിലാണ്. ഇവരുടെ തുടയെല്ലുകൾ തകർന്നിട്ടുണ്ട്.

പാരിസ്ഥിതിക പഠനം
നടത്തിയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പാരിസ്ഥിതിക ആഘാത പഠനം നടത്താതെ വയനാട് തുരങ്കപാതയുമായി മുന്നോട്ടു പോകരുതെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ താൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രി വി.ഡി.സതീശൻ ഓർമ്മിപ്പിച്ചു.
എന്നാൽ മണ്ണ് പരിശോധന വിദഗ്‌ദ്ധൻ എന്നു പറഞ്ഞു സി.പി.എമ്മിന്റെ സൈബർ ടീം തന്നെ കളിയാക്കി. വികസന വിരുദ്ധൻ എന്നു പരിഹസിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ഏറെ അപഹസിക്കപ്പെട്ട വ്യക്തിത്വമായിരുന്നു താനെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEENAKSHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA