SignIn
Kerala Kaumudi Online
Thursday, 09 July 2026 1.58 AM IST

സർക്കാർ വാഹനങ്ങളുടെ കാലാവധി നീട്ടൽ നടക്കില്ല

aa

തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ കാലാവധി 20 വർഷമായി ഉയർത്തിയ സംസ്ഥാന സർക്കാർ നടപടിക്ക് തിരിച്ചടി. നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം അറിയിച്ചു. കേന്ദ്രനിയമത്തിനെതിരായ നിയമഭേദഗതി നിലനിൽക്കില്ലെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കേന്ദ്രം നൽകിയ കത്തിൽ പറയുന്നു. കാലാവധി കൂട്ടുന്നതിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് മന്ത്രി കെ.ബി.ഗണേഷ്‌കുമാറാണ് സർക്കാർ വാഹനങ്ങളുടെ കാലാവധി 20 വർഷമായി ഉയർത്തിയത്. ഇവയ്ക്ക് ഇൻഷ്വറൻസ് നൽകാൻ സ്റ്റേറ്റ് ഇൻഷ്വറൻസ് സർവീസിനെ ചുമതലപ്പെടുത്തിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നാണ് കേന്ദ്രനിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA