
കണ്ണൂർ: സി.എം.ആർ.എൽ കമ്പനിയുമായി ബന്ധപ്പെടുത്തി തനിക്ക് എതിരെ ഇ.ഡി നടത്തുന്ന നീക്കം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിയായി മാറുന്നുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
സി.എം.ആർ.എൽ കമ്പനിയുമായുള്ള ഇടപാടിനെ സംബന്ധിച്ച് മകൾ വീണ കൃത്യമായ മറുപടി കോടതികൾക്ക് മുന്നിൽ നൽകിയിട്ടുണ്ട്. ഇ.ഡിയുടെ ഒരു കത്തും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.
ബി.ജെ.പിയും യു.ഡി.എഫും ചേർന്ന് എൽ.ഡി.എഫിനെയും സി.പിഎമ്മിനെയും തകർക്കാനുള്ള സംഘടിത നീക്കമാണ് നടത്തുന്നതെന്ന് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.2021ലെ തിരഞ്ഞെടുപ്പിന് മുൻപുതന്നെ ബി.ജെ.പിയും യു.ഡി.എഫും സർക്കാരിനെതിരെ ഏകോപനത്തിലെത്തിയിരുന്നു. തുടർഭരണം ലഭിച്ചതോടെ ഇത് കൂടുതൽ ശക്തമായി. പാർട്ടി സെക്രട്ടറിയാകുന്നതിന് മുൻപും പിൻപും വിവിധ ഘട്ടങ്ങളിൽ കടന്നാക്രമണങ്ങൾ നേരിട്ടിട്ടുണ്ടെന്നും, അതൊന്നും തന്നെ വ്യക്തിപരമായി ലക്ഷ്യമിട്ടല്ല മറിച്ച് പ്രസ്ഥാനത്തിനെതിരെയാണെന്നാണ് തന്റെ തിരിച്ചറിവെന്നും പിണറായി പറഞ്ഞു. കോവിഡ് കാലത്തെ ഡേറ്റ ചോർച്ച ആരോപണം, ബിരിയാണിച്ചെമ്പിലെ സ്വർണക്കടത്ത് ആരോപണം തുടങ്ങിയവ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |