SignIn
Kerala Kaumudi Online
Sunday, 06 September 2026 1.26 AM IST

പിണറായി പറഞ്ഞത് ശരിയാംവണ്ണം

1

പാർട്ടിയിലെ ഒരു ചെറിയ വിഭാഗം മാറി വോട്ട് ചെയ്‌തെന്നും അത് ചെയ്യാൻ പാടില്ലെന്നുമാണ് പിണറായി പറഞ്ഞത്. ജനങ്ങൾക്ക് തെറ്റു വന്നു എന്ന് പിണറായി പറഞ്ഞിട്ടില്ല. പാർട്ടിക്ക് വോട്ട് ചെയ്തുകൊണ്ടിരുന്ന സഖാക്കൾക്ക് തെറ്റിദ്ധാരണ ഉണ്ടായി. അത് തെറ്റായിപ്പോയി. തെറ്റ് തിരുത്തണം ഇതാണ് പിണറായി പറഞ്ഞത്. പാർട്ടി വിട്ടവർ സ്വന്തം തീരുമാനപ്രകാരം പോയവരാണ്. അധികാരം മോഹിച്ചാണ് അവരെല്ലാം പോയത്. അവരെ പാർട്ടി പുറത്താക്കിയതല്ല. ആർക്കും ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്ന് പോകാനുള്ള അവകാശമുണ്ട്. അവർ മറ്റുസ്ഥലങ്ങളിൽ ചേക്കേറി. സി.പി.എം വിട്ടുപോയ ശേഷം അവർക്ക് സി.പിഎമ്മിനെക്കുറിച്ച് ആശങ്ക വേണ്ട. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് സി.പി.ഐയുമായി ഒരു തർക്കവും ഉണ്ടാകില്ല.

സജി ചെറിയാൻ.

സംസ്ഥാന സെക്രട്ടേറി​യറ്റംഗം,​ സി.പി.എം

 സി.​പി.​എ​മ്മിൽ ശു​ദ്ധീ​ക​ര​ണം​ ​വേ​ണം

പാ​ർ​ട്ടി​യി​ൽ​ ​ശു​ദ്ധീ​ക​ര​ണം​ ​ആ​വ​ശ്യ​മാ​ണ്.​ ​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ,​ ​ടി.​കെ.​ഗോ​വി​ന്ദ​ൻ,​ ​ജി.​സു​ധാ​ക​ര​ൻ​ ​എ​ന്നി​വ​ർ​ ​പാ​ർ​ട്ടി​ ​വി​ട്ട​ത് ​ഗൗ​ര​വ​ത്തോ​ടെ​ ​പ​രി​ശോ​ധി​ക്ക​ണം.​ ​അ​വ​രു​ടേ​ത് ​താ​ത്കാ​ലി​ക​ ​വി​ജ​യ​മാ​ണ്.​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​റ​യേ​ണ്ടി​യി​രു​ന്ന​ത് ​പാ​ർ​ട്ടി​യി​ലാ​യി​രു​ന്നു.​ ​പ​ക​രം​ ​സി.​പി.​എം​ ​വി​രു​ദ്ധ​രു​ടെ​ ​കൂ​ടെ​ ​ചേ​ർ​ന്ന് ​ആ​ക്ര​മി​ച്ചു.​ ​തെ​റ്റാ​യ​ ​പ്ര​വ​ണ​ത​യ്ക്ക് ​വി​ധേ​യ​രാ​യ​ ​ആ​ളു​ക​ൾ​ ​പാ​ർ​ട്ടി​ക്ക​ക​ത്തു​ണ്ടെ​ങ്കി​ൽ​ ​പ​രി​ശോ​ധി​ച്ച്,​ ​തി​രു​ത്ത​ണം.​ ​വി​ക​സ​ന​നേ​ട്ടം​ ​കൊ​ണ്ട് ​രാ​ഷ്ട്രീ​യ​ ​മാ​റ്റ​മു​ണ്ടാ​കി​ല്ല.​ ​ലീ​ഗി​ന്റെ​യും​ ​ബി.​ജെ.​പി​യു​ടെ​യും​ ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​കൂ​ടെ​ ​നി​ൽ​ക്കു​ന്ന​വ​രെ​ ​ഒ​പ്പം​ ​കൂ​ട്ടാ​നു​ള്ള​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്ത​ണം.​ ​അ​തി​ൽ​ ​പോ​രാ​യ്മ​യു​ണ്ടാ​യി.​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​രേ​ഖ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പോ​രാ​യ്മ​ക​ൾ,​ ​തെ​റ്റാ​യ​ ​പ്ര​വ​ണ​ത​ക​ൾ​ ​എ​ന്നി​വ​യ്‌​ക്കെ​തി​രെ​ ​ഉ​ൾ​പ്പാ​ർ​ട്ടി​ ​ച​ർ​ച്ച​ ​പാ​ർ​ട്ടി​ക്ക​ക​ത്ത് ​ഇ​നി​യും​ ​തു​ട​രും.​ ​അ​തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​വി​ശാ​ല​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​യോ​ഗം.

പി.​ജ​യ​രാ​ജ​ൻ,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യം​ഗം,​ ​സി.​പി.​എം

അ​തി​ക്ര​മം​ ​എം.​എം.​ഹ​സൻ
അ​ന്വേ​ഷി​ക്കും

ര​മ്യ​ ​ഹ​രി​ദാ​സ് ​എം.​എ​ൽ.​എ​യ്ക്ക് ​എ​തി​രാ​യ​ ​അ​ക്ര​മ​ത്തി​ൽ​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​എം.​എം​ ​ഹ​സ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സ​മി​തി​ ​അ​ന്വേ​ഷി​ക്കും.​ ​ര​മ്യ​ ​ഹ​രി​ദാ​സ് ​എം.​എ​ൽ.​എ​യും​ ​കോ​ൺ​ഗ്ര​സ് ​പ്രാ​ദേ​ശി​ക​ ​നേ​താ​ക്ക​ളും​ ​ത​മ്മി​ലു​ണ്ടാ​യ​ ​സം​ഘ​ർ​ഷം​ ​പാ​ടി​ല്ലാ​ത്ത​താ​ണ്.​ ​തെ​റ്റ് ​ആ​രു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്നു​ണ്ടാ​യാ​ലും​ ​ന​ട​പ​ടി​യു​ണ്ടാ​വും.​ ​മ​ണ്ഡ​ല​ത്തി​ന്റെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ര​മ​ണി​ ​പി.​നാ​യ​ർ,​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​സ​ന​ൽ​ ​എ​ന്നി​വ​രാ​ണ് ​സ​മി​തി​യി​ലെ​ ​മ​റ്റ് ​അം​ഗ​ങ്ങ​ൾ.​ ​സം​ഭ​വ​ത്തി​ൽ​ ​സം​ഘ​ട​നാ​ ​മ​ര്യാ​ദ​ ​പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.​ ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​യു​ണ്ടാ​കും.

സ​ണ്ണി​ ​ജോ​സ​ഫ്.
കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA