
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷണം സി.ബി.ഐയ്ക്ക് വിടുക, പട്ടികജാതിക്കാരുടെ ആനുകൂല്യം തട്ടിയെടുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 9ന് സെക്രട്ടേറിയറ്റിന് മുന്നിൽ ഹിന്ദു ഐക്യവേദി ധർണ നടത്തും. രാവിലെ 11ന് പന്തിരുകുല ആചാര്യൻ ശിവാനന്ദ ശർമ്മ ധർണ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി.ശശികല, സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി.ബാബു തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, മറ്റ് ഭാരവാഹികളായ വി.സുശികുമാർ, കെ.പ്രഭാകരൻ, സന്ദീപ് തമ്പാനൂർ, കസ്തൂരി അനിരുദ്ധൻ, ജഗതി രാജൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |