SignIn
Kerala Kaumudi Online
Sunday, 06 September 2026 1.26 AM IST

വർഗീയതയെ വിദ്യാഭ്യാസത്തോട് കൂട്ടിക്കെട്ടരുത്: മന്ത്രി റോജി

1

കോഴിക്കോട്: അദ്ധ്യാപക ദിന ആശംസയ്‌ക്കൊപ്പം, വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്കരണത്തിനും വർഗീയ പ്രവണതകൾക്കുമെതിരെ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

സ്റ്റാഫ് റൂമിലിരുന്ന് വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നവർ അദ്ധ്യാപനത്തിന്റെ അന്തസ്സത്ത തിരിച്ചറിയാത്തവരാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. വിവേചനമില്ലാതെ വിദ്യാർത്ഥികളെ ചേർത്തുപിടിക്കുകയാണ് അദ്ധ്യാപകരുടെ പ്രഥമ ചുമതല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഭരണഘടനാ മൂല്യങ്ങൾ മറന്ന് വിഭജന അജൻഡകൾ മുന്നോട്ടുവയ്ക്കുന്ന സംഘടനകളുടെ വേദികളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ഇത് ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. ഇടുങ്ങിയ രാഷ്ട്രീയ താത്പ്പര്യങ്ങൾക്ക് മുന്നിൽ അക്കാഡമിക് സ്വയംഭരണത്തെ അടിയറവ് വയ്‌ക്കുന്നത് വിദ്യാഭ്യാസ മേഖലയോടുള്ള അനീതിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA