SignIn
Kerala Kaumudi Online
Sunday, 11 October 2026 1.23 AM IST

മരുന്നും വെള്ളവും നൽകിയില്ല, പിണറായിയുമായി  പൊലീസ് കറങ്ങിയത് 3 മണിക്കൂറോളം

pinarayi

ന്യൂഡൽഹി: ജന്തർ മന്ദറിലേക്ക് മാർച്ച് നടത്താൻ ഇടതു നേതാക്കൾക്കൊപ്പം എത്തിയ കേരളത്തിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ മൂന്നു മണിക്കൂറോളം നഗരത്തിൽ വട്ടംചുറ്റി. മരുന്നും ഭക്ഷണവും മുടങ്ങിയ പിണറായിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രാവിലെ 10.30ന് ജീപ്പിൽ കയറ്രിയ പിണറായിയെയും മുൻമന്ത്രി കെ.എൻ.ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി എന്നിവരെയും ആദ്യം ഛത്രസാൽ സ്റ്റേഡിയത്തിലെത്തിച്ചു. മരുന്നോ, വെള്ളമോ, ഭക്ഷണമോ നൽകിയില്ല. ഉച്ചയ്‌ക്ക് 2 ഓടെ മന്ദി‌ർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെ പൊലീസുകാർ നൽകിയ ചപ്പാത്തിയും കറിയും കഴിച്ചു. എട്ടുമണിക്കൂറിനുശേഷം വൈകിട്ട് ആറരയോടെയാണ് വിട്ടയച്ചത്. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമാക്കാതെയായിരുന്നു പൊലീസ് വാഹനത്തിൽ ചുറ്റിച്ചതെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA