SignIn
Kerala Kaumudi Online
Monday, 15 June 2026 2.04 AM IST

ഭായിമാര്‍ നടത്തിയിരുന്ന സ്ഥാപനത്തില്‍ പരിശോധന; കടയടക്കം അടപ്പിച്ച് പൊലീസ്

bhais

കട്ടപ്പന :നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കട്ടപ്പന മാര്‍ക്കറ്റിന് സമീപം കുന്തളംപാറ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ സുരക്ഷിതത്വമല്ലാത്ത സാഹചര്യത്തിലും വൃത്തീ ഹീനമായ രീതിയലും ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി വിപണനം നടത്തുന്ന അന്യസംസ്ഥാനക്കാരുടെവ്യാപാര സ്ഥാപനംഅടപ്പിച്ചു. കട്ടപ്പന പോലീസ് അധികൃതരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗമാണ് കട്ടപ്പന ടൗണില്‍ കുന്തളം പാറ റോഡില്‍ ഇത്തരം രീതിയില്‍ വ്യാപാരം നടത്തിയ സ്ഥാപനം അടപ്പിച്ചത്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കട്ടപ്പന പോലീസിന്റെ നേതൃത്വത്തില്‍ കട്ടപ്പന പുതിയ ബസ്റ്റാന്‍ഡ് മാര്‍ക്കറ്റ് ഭാഗം എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധനയാണ് നടത്തിയത്. പരിശോധനയ്ക്കിടെ ഈ സ്ഥാപനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കയറിയപ്പോള്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സാധനങ്ങള്‍ ഉണ്ടാക്കി വിപണനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു.

ഉടന്‍തന്നെ ഇവര്‍ നഗരസഭ ആരോഗ്യ വിഭാഗം അധികൃതരെ ബന്ധപ്പെടുകയായിരുന്നു.നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഈ വ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തി. സ്ഥാപനത്തിലുള്ള സാധനങ്ങള്‍ എല്ലാം നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനം അടപ്പിച്ചു.

ഞായറാഴ്ച അവധി ദിവസമായതിനാല്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് കട്ടപ്പന നഗരത്തില്‍ എത്തുന്നത്.ഇവരെയെല്ലാം മുന്നില്‍കണ്ടാണ് ഇവിടെ ഇത്തരത്തില്‍ സാധനങ്ങള്‍ വില്പന നടത്തുന്നത്.പലതവണ ഉപയോഗിച്ച എണ്ണയും പലഹാരങ്ങളില്‍ ഉപയോഗിക്കുന്ന വിവിധതരം കളറുകള്‍ അടക്കം ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. നഗരസഭയുടെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് എന്നും കണ്ടെത്തി. ഇതോടെ സ്ഥാപനം അടപ്പിക്കുകയായിരുന്നു. മറ്റ് നടപടിക്രമങ്ങള്‍ക്ക് ശേഷം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഈ സ്ഥാപന ഉടമയ്ക്ക് എതിരെ പിഴ ചുമത്തുന്ന അടക്കമുള്ള നടപടികളിലേക്ക് കടക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലും കട്ടപ്പന നഗരം കേന്ദ്രീകരിച്ച് ഇത്തരത്തില്‍ കൂടുതല്‍ പരിശോധന വ്യാപകമാക്കുവാനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA