SignIn
Kerala Kaumudi Online
Friday, 18 September 2026 6.24 PM IST

മെട്രോമാൻ സമുദായ സ്‌പർദയുണ്ടാക്കാൻ ശ്രമിച്ചു; ഇ ശ്രീധരനെതിരെ പൊലീസിൽ പരാതി

sreedharan

മലപ്പുറം: മെട്രോമാൻ ഇ ശ്രീധരനെതിരെ പൊലീസിൽ പരാതി. സമുദായ സ്‌പർദയുണ്ടാക്കാൻ ശ്രമിച്ചെന്ന് കാട്ടിയാണ് ശ്രീധരനെതിരെ പരാതി. ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നീ പ്രസ്‌താവനകൾ സമൂഹത്തിൽ മതസ്‌പർദക്ക് കാരണമാകുമെന്ന് പറഞ്ഞാണ് കൊച്ചി സ്വദേശി അഡ്വ അനൂപ് വി ആർ ആണ് പൊന്നാനി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

ബി ജെ പിയിൽ ചേർന്നതിന് പിന്നാലെ നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീധരന്റെ വിവാദ പരമാർശങ്ങൾ. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിന് സസ്യാഹാരിയാണ് താനെന്നും ആരും മാംസം കഴിക്കുന്നത് തനിക്ക് ഇഷ്‌ടമല്ലെന്നും അത്തരക്കാരെ ഇഷ്‌ടപ്പെടുന്നില്ലെന്നുമായിരുന്നു പ്രതികരണം. ഈ പരാമർശങ്ങളാണ് വിവാദമായി മാറിയത്

ലൗ ജിഹാദ് കേരളത്തിൽ നടന്നതൊക്കെ കണ്ടിട്ടുണ്ടെന്നും ശ്രീധരൻ പ്രതികരിച്ചു. ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നതും, അതിന്റെ പേരിൽ പിന്നീടവർ പ്രയാസപ്പെടുന്നതുമൊക്കെ താൻ കണ്ടിട്ടുളളതാണ്. പെൺകുട്ടികൾ വഞ്ചിതരാകാറുണ്ടെന്നും അത്തരത്തിലുളള പ്രവൃത്തിയെ താൻ തീർച്ചയായും എതിർക്കുമെന്നും ശ്രീധരൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREEDHARAN, BJP, KERALA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA