SignIn
Kerala Kaumudi Online
Friday, 17 July 2026 3.13 AM IST

ശബരിമല റോഡുകൾ പൂർണ സജ്ജമാക്കും

a

തിരുവനന്തപുരം: ശബരിമല റോഡുകളും അനുബന്ധ റോഡുകളും നവംബറോടെ ഉന്നത നിലവാരത്തിൽ മെച്ചപ്പെടുത്താൻ പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ നിർദ്ദേശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ജില്ലകളിലെ പൊതുമരാമത്ത് ഉന്നതോദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് നിർദ്ദേശം.

2021 മുതൽ ശബരിമല റോഡുകളുടെ നവീകരണം കൃത്യമായി നടന്നിരുന്നില്ലെന്ന് യോഗം വിലയിരുത്തി. ജലജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിച്ചതിലുള്ള കാലതാമസം ശബരിമല റോഡുകളെയും പ്രതികൂലമായി ബാധിച്ചു. ഇത്തവണ ശബരിമല റോഡുകൾ ഗുണനിലവാരത്തോടെ നവീകരിക്കും.റോഡുകൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷയ്ക്കും പ്രാധാന്യം നൽകണം. അതിന്റെ ഭാഗമായി റോഡ് മാർക്കിങ്ങ് ,ദിശാ ബോർഡുകൾ സ്ഥാപിക്കൽ,മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ നടപ്പിലാക്കും.

റോഡ് നന്നാക്കുന്നതിനുള്ള പുതിയ നിർദേശങ്ങൾ ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കണമെന്നും, ഈ മേഖലയിലെ റസ്റ്റ് ഹൗസുകളുടെ നവീകരണം,മറ്റ് അറ്റകുറ്റപ്പണികൾ എന്നിവ നവംബർ മാസത്തോടെ പൂർത്തിയാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഈ മാസം 21ന് പമ്പയിൽ, ശബരിമല മണ്ഡല കാല പ്രവർത്തനങ്ങളുടെ അവലോകന യോഗം നടത്തുമെന്ന് മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA