
തിരുവനന്തപുരം: സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് തോപ്പിൽ മുഹമ്മദ് മീരാൻ ഫൗണ്ടേഷൻ ലിറ്റററി സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്‌കാരം നോവലിസ്റ്റും ചെറു കഥാകൃത്തുമായ പ്രൊഫ.ജി.എൻ.പണിക്കർക്ക്. ഇരുപത്തി അയ്യായിരം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
ജൂൺ ആദ്യവാരത്തിൽ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ മന്ത്രി പി.സി. വിഷ്ണുനാഥ് പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ ഡോ.എം.ആർ.തമ്പാൻ,ഡോ.കായംകുളം യൂനുസ്,ഡോ. അജയപുരം ജ്യോതിഷ്‌കുമാർ,ഡോ.ഖാദർമീരാൻ എന്നിവർ അറിയിച്ചു.1937ൽ വെങ്ങാനൂരിൽ ജനിച്ച പണിക്കർ വിവിധസർക്കാർ കോളജുകളിൽ അദ്ധ്യാപകനായും പബ്ളിക് റിലേഷൻസ് വകുപ്പിൽ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ എക്സിക്യുട്ടീവ് എഡിറ്റർ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ, ഗവർണറുടെ പി.ആർ.ഒ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 80 ഓളം കൃതികൾ രചിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |