SignIn
Kerala Kaumudi Online
Sunday, 13 September 2026 2.56 AM IST

വൈദ്യുതീകരണം പൂർത്തിയാക്കി ദക്ഷിണ റെയിൽവേ

1

തിരുവനന്തപുരം:എല്ലാ റെയിൽപ്പാതകളും വൈദ്യുതീകരിച്ച് കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേ.കേരളത്തിൽ 2024 മാർച്ച് മാസത്തോടെ എല്ലാ റെയിൽപ്പാതകളും പൂർണ്ണമായും വൈദ്യുതീകരിച്ചിരുന്നു.തമിഴ്നാട്ടിലെ പട്ടുക്കോട്ടൈ മുതൽ കാരൈക്കുടി വരെയുള്ള 71കിലോമീറ്ററാണ് വൈദ്യുതീകരിക്കാനുണ്ടായിരുന്നത്. സെപ്തംബർ 9ന് അവിടെയും വൈദ്യുതീകരണം പൂർത്തിയായി

.ഇതോടെ പൂർണ്ണമായും വൈദ്യുതീകരിക്കുന്ന 15മത്തെ സോണായി ദക്ഷിണറെയിൽവേ മാറി.ആകെ 18റെയിൽവേ സോണുകളാണുള്ളത്. 30സംസ്ഥാനങ്ങളിൽ കേരളമുൾപ്പെടെ 25 സംസ്ഥാനങ്ങൾ പൂർണ്ണമായും വൈദ്യുതീകരിച്ചു.1931 മേേയ് 11നാണ് ദക്ഷിണ റെയിൽവേയുടെ വൈദ്യുതീകരണ യാത്ര ആരംഭിക്കുന്നത്.താംബരം മുതൽ മദ്രാസ് ബീച്ചു വരെയുള്ള റെയിൽവേ ലൈൻ വൈദ്യുതീകരിച്ചുകൊണ്ട് 1968ലാണ് ദക്ഷിണറെയിൽവേയിൽ സോൺ മുഴുവൻ വൈദ്യുതീകരിക്കാനുള്ള പദ്ധതി ആരംഭിച്ചത്. . ആകെ 5068കിലോമീറ്റർ ലൈനാണ് ദക്ഷിണ റെയിൽവേയിലുളളത്.പൂർണ്ണമായും വൈദ്യുതീകരിച്ചതോടെ ഡീസൽ ലോക്കോ എൻജിൻ ഉപയോഗിക്കേണ്ടതില്ലെെന്നതാണ് നേട്ടം.ഇതിലൂടെ ചെലവും അപകടങ്ങളും കുറയ്ക്കാനാകും.മലിനീകരണ തോതും കുറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA