
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ ഓറഞ്ച്, യെല്ലോ അലർട്ട് മുന്നറിയിപ്പുകളില്ല. മൂന്ന് മണിക്കൂർ മുമ്പ് മഴ മുന്നറിയിപ്പ് നൽകുന്ന രീതിയാണ് ഇപ്പോഴുള്ളത്.
മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഞായറാഴ്ചയോടെ ഇത് ആൻഡമാൻ കടലിൽ പ്രവേശിക്കും. തുടർന്ന് ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദമാകും. ഇതിന്റെ സ്വാധീനത്തിലാണ് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാദ്ധ്യതയള്ളത്. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ജനം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |