SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.34 PM IST

രഞ്‌ജിത്ത് ശ്രീനിവാസൻ വധക്കേസ്; പത്താം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

READ ENGLISH VERSION
ranjith-sreenivasan-
കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസൻ

കൊച്ചി: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പത്താം പ്രതി നവാസിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഒരുമാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം. പക്ഷാഘാതം വന്ന് ശരീരം തളർന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. വധശിക്ഷയ്‌ക്ക് വിധിച്ച് ഒരുവർഷമായി ജയിലിൽ കഴിയുകയാണ് നവാസ്. കേസിലെ 15 പ്രതികൾക്കും കോടതി വധശിക്ഷയാണ് വിധിച്ചത്.

2021 ഡിസംബര്‍ 19നാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18ന് രാത്രി എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊലപ്പെടുത്തിയത്.

ആലപ്പുഴ ഡിവൈഎസ്‌പിയായിരുന്ന എന്‍ ആര്‍ ജയരാജാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകളും നൂറില്‍പ്പരം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. വിരലടയാളങ്ങള്‍, ശാസ്ത്രീയ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകള്‍ തുടങ്ങിയ തെളിവുകളും കേസില്‍ കോടതി പരിശോധിച്ചിരുന്നു.

English Summary

The Kerala High Court has granted one-month interim bail to Navas, the 10th accused in the murder case of BJP leader Ranjith Sreenivasan, citing serious health issues. Navas, who has been sentenced to death along with 14 other accused, was granted bail based on a medical report stating that he suffered paralysis. Ranjith Sreenivasan was killed at his Alappuzha home on December 19, 2021, allegedly in retaliation for the killing of SDPI leader K. S. Shan a day earlier. The case was supported by extensive evidence, including witness statements, forensic findings, CCTV footage, and other documents.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RANJITH SREENIVASAN MURDER CASE, KERALA HIGH COURT BAIL, RANJITH SREENIVASAN CASE, BJP LEADER MURDER CASE, RANJITH SREENIVASAN VADHAKKES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA