SignIn
Kerala Kaumudi Online
Thursday, 18 June 2026 2.03 AM IST

ഡോ.കെ.ജെ. റീനയെ മാറ്റിയതിന് സ്റ്റേ ഇല്ല

1

കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ഡോ.കെ.ജെ. റീന നൽകിയ ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. നടപടി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരിയുടെ ആവശ്യം അനുവദിച്ചില്ല. അവധി അപേക്ഷയുടെ പശ്ചാത്തലത്തിൽ സർക്കാർ നടപടിയെടുത്തതിനെയും ഡയറക്ടറായി ഡോ. വി. മീനാക്ഷിയെ നിയമിച്ചതിനെയും ചോദ്യം ചെയ്തായിരുന്നു ഹർജി. ഡോ. മീനാക്ഷി പുതിയ പദവി ഏറ്റെടുത്തതായും സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നിയമനമെന്നും സ്പെഷ്യൽ ഗവ. പ്ലീഡർ ആർ.രമ വാദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K.J.REENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA