SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.31 AM IST

സഹകരണ പരീക്ഷാബോർഡ് രാജിവച്ചു

aa

തിരുവനന്തപുരം: സഹകരണ പരീക്ഷാബോർഡ് ചെയർമാനും അംഗങ്ങളും രാജിവച്ചു. പരീക്ഷാബോർഡ് ചെയർമാൻ എസ്. യു. രാജീവ്, അംഗങ്ങളായ എ.കെ.അഗസ്തി, അഡ്വ. ബിന്ദു എന്നിവരാണ് രാജിവച്ചത്. രാജിക്കത്ത് സഹകരണ സെക്രട്ടറിക്ക് കൈമാറി. പുതിയ ബോർഡുകൾ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് രാജി. ഇന്നലെ പരീക്ഷാബോർഡ് യോഗം ചേർന്നിരുന്നു. നിരവധി പരീക്ഷകൾ നടത്താൻ ബാക്കിയുണ്ട്. എന്നാൽ പുന:സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിനാൽ രാജിവയ്ക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RESIGNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA