
കൊച്ചി: മഹാരാഷ്ട്രയിലെ ചന്ദ്രപുരിയിൽ നടന്ന സി.ബി.എസ്.ഇ സൗത്ത് സോൺ തായ്‌കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്‌ക്ക് ഗുരുതര പരിക്കേറ്റ തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫായിസ് അബ്ദുൾ ജലാലിന്റെ (18) ആരോഗ്യനിലയിൽ നേരിയ പുരോഗതി. മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങി. കൈകാലുകൾ പതിയെ ചലിപ്പിക്കാനാകുന്നുണ്ട്. മൂന്ന് ദിവസത്തിനകം വെന്റിലേറ്റർ നീക്കാൻ കഴിഞ്ഞേക്കുമെന്ന് ആസ്റ്റർ മെഡിസിറ്റി ആശുപത്രി അധികൃതർ അറിയിച്ചു. ഐ.സി.യുവിൽ നിന്ന് മാറ്റിയ ശേഷം ഫിസിയോതെറാപ്പി ചികിത്സ തുടരും. ഞായറാഴ്ച വൈകിട്ടാണ് ഫായിസിനെ എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മത്സരത്തിനിടെ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ പ്രഹരത്തിൽ തലച്ചോറിന് ആഘാതമേൽക്കുകയും രക്തം കട്ടപിടിക്കുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |