SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.31 AM IST

പൊലീസിനെ വിരട്ടി സി.പി.എം നേതാവ്

aa

പത്തനംതിട്ട: പൊലീസുകാർക്കെതിരെ ഭീഷണിയുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു. പൊലീസുകാർക്കും വീടുകളുണ്ട്​. അവർക്കും അമ്മയും പെങ്ങന്മാരുമുണ്ടെന്ന്​ ഓർക്കണമെന്നും വേണ്ടി വന്നാൽ അവിടേക്ക് കയറുമെന്നുമായിരുന്നു ഭീഷണി.

അർജുൻ ആയങ്കി കണ്ണൂരിൽ അറസ്​റ്റിലായ രാത്രി മല്ലപ്പള്ളി കാട്ടാമലയിൽ ഇയാളെ തേടി പൊലിസ്​ സി.പി.എം നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് സി.പി. എം കീഴ്വായ്പൂര് പൊലീസ് സ്റ്റേഷനിലേക്ക്​ നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു ഉദയഭാനു. കാട്ടാമലയിലെ വീടുകളിൽ കയറിയ പൊലീസുകാരെ നോക്കിവച്ചിട്ടുണ്ട്​. അവരെ രക്ഷിക്കാൻ ആരുമുണ്ടാവില്ല. പൊലീസ് ചൂട്ടുപോലെയാണ്. വഴിയാത്രക്കാരന് കിട്ടിയാൽ അത് വഴിതെളിക്കുമെന്നും ഉദയഭാനു പറഞ്ഞു. ​സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാം മാർച്ച് ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA