SignIn
Kerala Kaumudi Online
Friday, 21 August 2026 12.39 AM IST

പണം കെെമാറ്റം ചെയ്തെന്ന വാർത്ത കള്ളം: റിയാസ്

a

കോഴിക്കോട്: സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്ക് സേവനത്തിനു ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി പലർക്കും കൈമാറ്റം ചെയ്തെന്ന വാർത്ത പച്ചക്കള്ളമാണെന്ന് പി.എ.മുഹമ്മദ് റിയാസ് എം.എൽ.എ. ഇതുസംബന്ധിച്ച് രണ്ടുതവണ തന്നോട് ഫോണിൽ വിശദീകരണം ചോദിച്ചെന്നുള്ളതും കള്ളമാണ്. അസംബന്ധ വാർത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാലും അതിനെ നിയമപരമായി നേരിടുന്നതിനാലും ഓരോ ദിവസവും വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടി നൽകുന്നില്ല. തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ നിയമപരമായി നേരിടാനാകുമെന്ന ബോദ്ധ്യമുണ്ട്. ഇതിന്റെ രാഷ്ട്രീയ വശങ്ങൾ പാർട്ടിയും താനും നേരത്തെ സൂചിപ്പിച്ചതാണെന്നും റിയാസ് പ്രസ്താവനയിൽ പറഞ്ഞു.

സിം​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കും

കൊ​ച്ചി​:​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​ന്റെ​ ​സു​ഹൃ​ത്ത് ​ന​ന്ദു​ലാ​ലി​ന്റെ​ ​പേ​രി​ലു​ള്ള​ ​മൊ​ബൈ​ൽ​ ​സിം​ ​കാ​ർ​ഡ് ​വീ​ണ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി​ ​ഇ.​ഡി​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​വൈ​ഫൈ​യു​ടെ​ ​റൗ​ട്ട​റാ​യാ​ണ് ​സിം​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.​ ​അ​ന​ധി​കൃ​ത​ ​പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് ​ഈ​ ​സിം​ ​ഉ​പ​യോ​ഗി​ച്ചെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​അ​തു​ ​ക​ണ്ടെ​ത്താ​ൻ​ ​ശാ​സ്ത്രീ​യ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​ഇ​തി​ലൂ​ടെ​ ​പ​ണ​മി​ട​പാ​ടു​ക​ളു​ടെ​യും​ ​സ​ഹാ​യി​ച്ച​വ​രു​ടെ​യും​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ല​ഭി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUHAMMAD RIYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA