ശിവഗിരി: പുതുതായി രൂപീകരിക്കുന്ന മന്ത്റിസഭയിൽ പിന്നാക്കക്ഷേമവകുപ്പിന് പ്രത്യേക മന്ത്രി ഉണ്ടാകണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ഈഴവരും വിശ്വകർമ്മജരും ധീവരരും എഴുത്തച്ഛന്മാരും തുടങ്ങി മറ്റു പിന്നാക്ക ജനവിഭാഗങ്ങളുടെ വളർച്ചയ്ക്കും പുരോഗതിക്കും പ്രത്യേക വകുപ്പും മന്ത്റിയും വേണം. കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് പിന്നാക്കക്ഷേമത്തിനുവേണ്ടി തുക നീക്കിവച്ചിരുന്നെങ്കിലും ഫണ്ടുകളിൽ ചിലത് ലാപ്സായെന്നാണ് മനസ്സിലാക്കുന്നത്. അത് ഇനിയും സംഭവിക്കരുത്. കേരളകൗമുദി ആറ് മന്ത്രിസ്ഥാനം അവകാശപ്പെട്ടതാണെന്ന് കാണിച്ച് എഡിറ്റോറിയൽ എഴുതിയിരുന്നു. കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾക്ക് തീർച്ചയായും അത്രയും മന്ത്രിമാരുണ്ടാകേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |