ന്യൂഡൽഹി: വിവാഹ ശേഷം പെൺമക്കൾക്ക് മാതാപിതാക്കളുടെ കുടുംബവുമായുള്ള ബന്ധം ഇല്ലാതാകില്ലെന്നും അർഹിക്കുന്ന ആനുകൂല്യങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി. അമ്മ മരിച്ചതിനുശേഷം സ്ഥാപനത്തിന്റെ ലൈസൻസ് നിഷേധിച്ചത് ചോദ്യംചെയ്‌ത് ഉത്തർപ്രദേശ് സ്വദേശി നൽകിയ ഹർജിയിലാണ് വിധി. ഹർജിക്കാരി, അമ്മയ്‌ക്കൊപ്പം നടത്തിയ കടയുടെ ലൈസൻസിന് അപേക്ഷിച്ചപ്പോഴാണ് വിവാഹിതയാണെന്ന കാരണം ചൂണ്ടിക്കാട്ടി നിഷേധിച്ചത്. അലഹബാദ് ഹൈക്കോടതിയും ഹർജി തള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |