SignIn
Kerala Kaumudi Online
Tuesday, 02 June 2026 12.11 PM IST

'കുഞ്ഞുങ്ങളോട് ഇങ്ങനെ പെരുമാറാൻ ബിജെപിക്ക് മാത്രമേ കഴിയൂ' വി മുരളീധരന്റേത് സവർണ മനോഭാവമെന്ന് വി ശിവൻകുട്ടി

v-sivankutty

തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ ട്രൈബൽ സ്കൂളിലെ കുട്ടികളുടെ മുന്നിലെ ഡെസ്കിലേക്ക് വി മുരളീധരൻ എംഎൽഎ മിഠായി വിതറിയ സംഭവം വിവാദമായിരുന്നു. സംഭവത്തിൽ മുരളീധരനെിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. തിരുവനന്തപുരം കട്ടേല ട്രൈബൽ സ്കൂളിലാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തതിന് ശേഷം സ്ഥലം എംഎൽഎ വി മുരളീധരൻ കുട്ടികൾക്ക് മിഠായി ‌ഡെസ്കിൽ വിതറി നൽകുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയ‌ർന്നത്.

വി മുരളീധരന്റേത് സവർണ മനോഭാവമെന്നും കൊച്ചുമക്കൾക്ക് മിഠായി കയ്യിൽ നൽകി അവരെ ലാളിക്കേണ്ടതിന് പകരം വാരി വിതറിക്കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. ഏറ്റവും ഹീനമായ പ്രവർത്തിയാണ് വി മുരളീധരൻ ചെയ്തതെന്നും കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ച പ്രവൃത്തിയല്ല ഇതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ഇങ്ങനെ ചെയ്യാനായിരുന്നുവെങ്കിൽ ആ സ്കൂളിൽ പോകാതിരുന്നാൽ മതിയായിരുന്നല്ലോ. കൊച്ചുകുഞ്ഞുങ്ങളോട് ഇങ്ങനെ പെരുമാറാൻ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളൂ. കൊച്ചുകുട്ടികളോട് വി മുരളീധരൻ മാപ്പ് പറയണം- വി ശിവൻകുട്ടി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സംഭവത്തിൽ ഇതുവരെ വി മുരളീധരൻ എംഎൽഎ പ്രതികരിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: V MURALEEDHARAN, TRIBAL SCHOOL, CONTROVERSY, V SIVANKUTYY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA